Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeks Solution

Kasaragod

ചെ​ര്‍​ക്ക​ള ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ധാ​ര​ണ

ചെ​ര്‍​ക്ക​ള: ടൗ​ണി​ലെ വെ​ള്ള​ക്കെ​ട്ടി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യി ഓ​വു​ചാ​ലു​ക​ളെ ബ​ന്ധി​പ്പി​ച്ച് പു​തി​യ സം​വി​ധാ​ന​മു​ണ്ടാ​ക്കാ​ന്‍ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ര്‍​ഡി​ഒ ബി​നു ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ധാ​ര​ണ.

പാ​ടി റോ​ഡി​ലെ ഓ​വു​ചാ​ലി​നെ​യും ദേ​ശീ​യ​പാ​ത​യോ​ര​ത്ത് ഇ​പ്പോ​ള്‍ നി​ര്‍​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഓ​വു​ചാ​ലി​നെ​യും ബ​ന്ധി​പ്പി​ച്ച് ര​ണ്ട​ര മീ​റ്റ​ര്‍ വീ​തി​യും മൂ​ന്നു മീ​റ്റ​ര്‍ ആ​ഴ​വു​മു​ള്ള പു​തി​യ ഓ​വു​ചാ​ൽ നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം. നി​ല​വി​ലു​ള്ള പ​ദ്ധ​തി​രേ​ഖ പ്ര​കാ​രം ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​ക്ക് 1.4 മീ​റ്റ​ര്‍ വീ​തി​യു​ള്ള ഓ​വു​ചാ​ൽ മാ​ത്ര​മേ നി​ര്‍​മി​ക്കാ​നാ​വൂ.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ അ​ത് മ​തി​യാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി നി​യ​മ​പ്ര​കാ​രം വ​ലി​യ ഓ​വു​ചാ​ൽ നി​ര്‍​മി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​ദ്ധ​തി​നി​ർ​ദേ​ശം സ​മ​ര്‍​പ്പി​ക്കും. ഓ​വു​ചാ​ലി​ന്‍റെ ബാ​ക്കി ഭാ​ഗം കു​ണ്ട​ടു​ക്ക​ത്തെ തോ​ടു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ മു​ഖേ​ന കൈ​മാ​റാ​ന്‍ ആ​ര്‍​ഡി​ഒ ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

പു​തു​താ​യി നി​ർ​മി​ച്ച മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ല്‍ കൂ​ടി​ക്കി​ട​ക്കു​ന്ന മ​ണ്ണ് ഒ​ലി​ച്ചു​പോ​കാ​തി​രി​ക്കാ​ന്‍ അ​ടി​യ​ന്തി​ര​മാ​യി ജി​യോ ടെ​ക്‌​സ്ച​ര്‍ ചെ​യ്യാ​മെ​ന്ന് നി​ര്‍​മാ​ണ ക​മ്പ​നി അ​ധി​കൃ​ത​ര്‍ യോ​ഗ​ത്തി​ല്‍ ഉ​റ​പ്പു​ന​ല്‍​കി. മ​ണ്‍​സൂ​ണി​ന് ശേ​ഷം ഇ​തി​നു താ​ഴെ ഒ​രു കോ​ണ്‍​ക്രീ​റ്റ് ടോ ​വാ​ള്‍ നി​ര്‍​മി​ക്കു​ക​യും മു​ക​ളി​ലേ​ക്ക് ച​രി​ഞ്ഞു​കി​ട​ക്കു​ന്ന ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. പ്ര​വൃ​ത്തി​ക​ള്‍ വി​ല​യി​രു​ത്താ​ന്‍ എ​ട്ടി​ന് നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ജ​ന​റ​ല്‍ മാ​നേ​ജ​രും എ​ൻ​ജി​നി​യ​ര്‍​മാ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും.

ബേ​വി​ഞ്ച ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടും റോ​ഡു​ക​ളു​ടെ അ​വ​സ്ഥ​യും നേ​രി​ട്ടു​ക​ണ്ട് ബോ​ധ്യ​പ്പെ​ടു​ന്ന​തി​നാ​യി ആ​ര്‍​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഒ​മ്പ​തി​ന് ആ ​പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നും തീ​രു​മാ​ന​മാ​യി.

ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, ചെ​ങ്ക​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, എ​ന്‍​എ​ച്ച്എ​ഐ റ​സി​ഡ​ന്‍റ് എ​ൻ​ജി​നി​യ​ര്‍ യോ​ഗേ​ന്ദ്ര​പ്പ, ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ കെ. ​സേ​തു​മാ​ധ​വ​ന്‍ നാ​യ​ര്‍, മേ​ഘ ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് എ​ജി​എം ജി. ​സു​ധാ​ക​ര്‍, പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ എ. ​ഭാ​സ്‌​ക​ര്‍, ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ ടി. ​മാ​ധ​വ​ന്‍, യു​എ​ല്‍​സി​സി​എ​ല്‍ ലെ​യ്‌​സ​ണ്‍ ഓ​ഫീ​സ​ര്‍ മ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

 

 

Latest News

Corehub Up